ഹാഷിമോട്ടോ തൈറോയിഡയ്റ്റിസ്
- Dr.Soumya Krishnan

- May 17, 2022
- 1 min read
ഹോര്‍മോണ്‍ വ്യതിയാനങ്ങളില്‍ ഇന്ന്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് തൈറോയ്ഡ് രോഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ടവയാണ് തൈറോയ്ഡ് മുഴകള്‍, ഹൈപ്പോതൈറോയിടിസം, ഹൈപ്പര്‍ തൈറോയിഡിസം, ഓട്ടോ ഇമ്മുണ്‍ രോഗങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവ. മുന്‍കാലങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി ഹോര്‍മോണ്‍ വ്യതിയാനങ്ങളെക്കാള്‍ ഇന്ന്‍ ഓട്ടോഇമ്മ്യുന്‍ രോഗങ്ങള്‍ കൂടി വരുന്നു.
അതിന് പ്രധാന കാരണങ്ങള്‍
1. അയഡിന്‍റെ അധികമായ ഉപയോഗം
2. മരുന്നുകള്‍ - ഡിപ്രഷന്‍ പോലുള്ള അസുഖങ്ങള്‍ക്കുള്ള
3. ഇന്‍ഫക്ഷന്‍ - ഹെപ്പടിടിസ് സി
4. കെമിക്കല്‍സ്
5. മാനസികസമ്മര്‍ദ്ദം
രോഗലക്ഷണങ്ങള്‍
1. മുടികൊഴിച്ചില്‍
2. ഓര്‍മക്കുറവ്
3. വരണ്ട ചര്‍മം
4. ആര്‍ത്തവ ക്രമക്കേടുകള്‍
5. ക്ഷീണം, ഉത്സാഹക്കുറവ്
6. സന്ധിവേദന, ശരീര വേദന
7. മലബന്ധം
8. വന്ധ്യത
എങ്ങനെ തിരിച്ചറിയാം
നാം സാധാരണയായി ചെയ്യുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ പരിശോധന (TSH, T3, T4, Free T3, Free T4) കൂടാതെ ആന്റിബോഡി പരിശോധന കൂടി രോഗനിര്‍ണയത്തിന് ആവശ്യമായി വരാം.
ഏറെ നാളായി തൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് മരുന്ന്‍ കഴിക്കുന്നവരില്‍ പോലും ആന്റിബോഡി ടെസ്റ്റ് നടത്താത്തത് രോഗനിര്‍ണയത്തെ ബാധിക്കുന്നു.
എന്ത് കൊണ്ട് ആന്റിബോഡി ടെസ്റ്റ് നടത്തണം ?
മേല്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഹോര്‍മോണ്‍ ടെസ്റ്റുകള്‍ നടത്തി നോര്‍മല്‍ റിസള്‍ട്ട് കിട്ടി എന്നത് കൊണ്ട് ഒരിക്കലും അവരുടെ തൈറോയ്ഡ് നോര്‍മല്‍ ആണെന്ന്‍ പറയാന്‍ കഴിയില്ല.
ഇവരില്‍ ആന്റിബോഡി പോസിടിവ് ആയാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളെക്കാള്‍ മുന്നേ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടാവാനും ഭാവിയില്‍ തൈറോയിഡിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനും കാരണമാകും.
എങ്ങനെ മറികടക്കാം ?
ശാരീരികമായ ബുദ്ധിമുട്ടുകളോടൊപ്പം തന്നെ മാനസിക വൈകാരിക പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്താലേ ഓട്ടോ ഇമ്മ്യുന്‍ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ മുക്തി നല്‍കാന്‍ സാധിക്കുകയുള്ളൂ. ആജീവനാന്തം മരുന്ന്‍ കഴിക്കുക എന്നതില്‍ നിന്ന്‍ ഈ പറഞ്ഞ കാരണങ്ങള്‍ കണ്ടെത്തിയുള്ള ഹോമിയോപതി ചികിത്സക്ക് പൂര്‍ണരോഗമുക്തി നല്‍കാന്‍ കഴിയും.
ഒരു ജീവിതശൈലി രോഗമെന്ന നിലക്ക് മരുന്നിനൊപ്പം തന്നെ ജീവിത ശൈലിയിലുള്ള മാറ്റങ്ങളും അനിവാര്യമാണ്. ശരിയായ ഉറക്കം, അയഡിന്‍റെ കുറഞ്ഞ ഉപയോഗം, മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗങ്ങള്‍, വെജിറ്റെറിയന്‍ ഫുഡിന്‍റെ ഉപയോഗം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. മേല്‍ പറഞ്ഞ സമഗ്രമായ ചികിത്സാ മാര്‍ഗത്തിലൂടെ ഓട്ടോ ഇമ്മ്യുന്‍ തൈറോയ്ഡ് രോഗങ്ങളില്‍ നിന്ന്‍ പൂര്‍ണ മുക്തി സാധ്യമാണ്.






Comments